പിലിക്കോട് സ്‌കൂളില്‍ പക്ഷികളുടെ കൂട്ടുകാര്‍

Posted By : ksdadmin On 13th November 2014


 
 
പിലിക്കോട്: സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ്. പിലിക്കോട് സീഡ് ക്ലബ്, ഹരിതസേന എന്നിവയുടെ നേതൃത്വത്തില്‍ സലീം അലിയുടെ ജന്മദിനത്തില്‍ പക്ഷിസംരക്ഷണസേന രൂപവത്കരിച്ചു.
 പക്ഷിക്കൂടും പാനപാത്രവും ഒരുക്കി പക്ഷിസംരക്ഷണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സ്‌കൂളില്‍ നടന്ന പക്ഷിനിരീക്ഷണത്തില്‍ തേന്‍കുരുവി, ഒലേഞ്ഞാലി, മൈന, വണ്ണാത്തിപ്പുള്ള്, മാടപ്രാവ് എന്നിവയെ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കി. ഒരാഴ്ച പക്ഷികളെ നിരീക്ഷിച്ച് പക്ഷിരജിസ്റ്റര്‍ തയ്യാറാക്കും. സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ജയചന്ദ്രന്‍ സംസാരിച്ചു. സ്‌നേഹ, ദേവിക, ആനന്ദ്, അക്ഷയ്, ആദര്‍ശ്, ശ്രീഹരി, അഭിശ്യാം, ഷഹന, മുഹമ്മദ്, ഷഹബാസ്, അശ്വിന്‍, സിദ്ധാര്‍ഥ്, ശിവപ്രസാദ്, വിഷ്ണു, കാര്‍ത്തിക്, അരുണ്‍, അഭിനന്ദ്ചന്ദ്രന്‍ എന്നിവരാണ് സേനാംഗങ്ങള്‍.
 
 

 

Print this news