ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക്ക് പദ്ധതിയുടെ ഭാഗമായി എഴുകോണിലെ വ്യാപാരി ശോഭനന് പ്രിന്‍സിപ്പല്‍ സി.ടി.തോമസ് കാരിബാഗ് കൈമാറുന്നു
എഴുകോണ്‍: മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക്ക് പദ്ധതിക്ക് ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം.
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ കരീപ്ര, ചൊവ്വള്ളൂര്‍, എഴുകോണ്‍ മേഖലകളില്‍ സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തി. പ്രകൃതിസംരക്ഷണ മുദ്രാവാക്യങ്ങളുയര്‍ത്തി സൈക്കിള്‍ റാലി ആയാണ് വിദ്യാര്‍ഥികള്‍ ബോധവത്കരണത്തിനെത്തിയത്.
വ്യാപാരശാലകളിലെത്തി പ്ലാസ്റ്റിക്ക് ശേഖരണത്തിനാവശ്യമായ കാരിബാഗുകള്‍ കൈമാറി. എഴുകോണിലെ വ്യാപാരി ശോഭനന് ബാഗ് കൈമാറി പ്രിന്‍സിപ്പല്‍ സി.ടി.തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സീഡ് കോഓര്‍ഡിനേറ്റര്‍ എ.സുരേഷ്‌കുമാര്‍, എ.കെ.സന്തോഷ് ബേബി, ജോണ്‍ സി.ഡാനിയല്‍, ജിനി ജോസ്, ഷീബ ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.