ഒറ്റപ്പാലം: പ്രകൃതിക്കും മനുഷ്യനും ഭീഷണിയാകുന്ന പ്ലാസ്റ്റിക്ബാഗുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഭീമഹര്‍ജി അയച്ചു. എന്‍.എസ്.എസ്.കെ.പി.ടി. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് സീഡ് ക്ലബ്ബ് 'പുനര്‍നവ'യുടെ നേതൃത്വത്തില്‍ ഹര്‍ജിയയച്ചത്.
പ്ലാസ്റ്റിക്ബാഗുകള്‍ മണ്ണിനെയും ജലസ്രോതസ്സുകളെയും മലിനമാക്കുന്നു, കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകം അര്‍ബുദത്തിന് കാരണമാകുന്നു, വനമേഖലയില്‍ പ്ലാസ്റ്റിക്ബാഗുകള്‍ കഴിച്ച് മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്കരണവും തുണിസഞ്ചി, പേപ്പര്‍ബാഗ് എന്നിവ ഉപയോഗിക്കുന്നതിനാവശ്യമായ പ്രചാരണവും നടത്തുന്നുണ്ട്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഇന്ദുമേനോന്‍, ജി. ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.