ഇരിങ്ങാലക്കുട: കര്‍ക്കടകത്തില്‍ പത്തിലകള്‍കൊണ്ട് സീഡ് വിദ്യാര്‍ത്ഥികള്‍ കര്‍ക്കടകസദ്യയൊരുക്കി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് വ്യത്യസ്തമാര്‍ന്ന കര്‍ക്കടകസദ്യയൊരുക്കിയത്. ചേന, ചേമ്പ്, മത്തന്‍, കുമ്പളം, തഴുതാമ, പയര്‍, തകര, നെയ്യുണ്ണി, ആനക്കൊടിത്തുമ്പ, താള്‍ എന്നീ ഇലകള്‍കൊണ്ടാണ് പലതരം വിഭവങ്ങളൊരുക്കിയത്. പഴമക്കാര്‍ ഉപയോഗിച്ചുവന്നിരുന്ന ഇത്തരം ഇലക്കറികള്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സദ്യയൊരുക്കിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ് ശ്രീജിത്ത്, ഗൗരി കെ. കര്‍ത്ത, നൂറിന്‍ റിയ, സുദേവ് പി.എസ്., കീര്‍ത്തന കെ.എസ്., ആതിര ശിവദാസ്, ദേവപ്രിയ, സംഗീത, ശ്വേത വിജയന്‍, ജിബിഷ എം.ജെ. തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.