തൃക്കരിപ്പൂര്: പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ മട്ടുപ്പാവില്‍ ജൈവ പച്ചക്കറിക്കൃഷി തുടങ്ങി. മാതൃഭൂമി സീഡും എന്‍.എസ്.എസ്. യൂണിറ്റും കൃഷിഭവനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
158 ഗ്രോബാഗുകളിലായി മുളക്, വെണ്ട, വഴുതന, കാബേജ്, തക്കാളി, ചീര, പയര്‍ എന്നിങ്ങനെയാണ് കൃഷി ചെയ്യുന്നത്. ഫാമില്ലഫാമിങ് എന്ന പേരില്‍ നൂറ് േവാളന്റിയര്‍മാരുടെ വീട്ടുവളപ്പിലും കൃഷി തുടങ്ങി.
പ്രിന്‍സിപ്പല്‍ കെ.പി.അനൂപ് കുമാര്‍, കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, പ്രോഗ്രാം ഓഫീസര്‍ കെ. മുഹമ്മദ് ഷൈരീഫ്, പി.വി.പവിത്രന്‍, എ.ബി. അസറുദ്ദീന്‍, കെ.ശ്യാമിനി, ജസാറത്ത് പി. സയിസ്ത എന്നിവര്‍ നേതൃത്വം നല്കി.