കൃഷിസ്ഥലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നിവേദനം നല്‍കി

Posted By : pkdadmin On 12th November 2014


 ഒറ്റപ്പാലം: പനമണ്ണ നാലാംമൈലില്‍ തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നത് പുനര്‍നിര്‍മിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കെ.എസ്. സലീഖ എം.എല്‍.എ.യ്ക്ക് നിവേദനം നല്‍കി. പ്രദേശത്തെ 200ഓളം ഏക്കര്‍ നെല്‍ക്കൃഷി തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ നശിക്കുന്നതായി പനമണ്ണ യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് എം.എല്‍.എ. അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. സീഡ് റിപ്പോര്‍ട്ടര്‍ കെ.പി. രാഹുലാണ് നിവേദനം നല്‍കിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. പ്രതീഷ്, വി. ശ്രീഹരി എന്നിവര്‍ നേതൃത്വംനല്‍കി.

Print this news