വിദ്യാര്ഥികള്ക്ക് കൃഷിചെയ്യാന് സ്ഥലം നല്കി സജീവന് വൈദ്യര്

Posted By : ksdadmin On 12th November 2014


 

 
ചിറ്റാരിക്കാല്: കമ്പല്ലൂര് ഗവ. ഹയര്‍ സെക്കന്ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് സ്‌കൂള്‌കെട്ടിടത്തിന്റെ ടെറസില് പച്ചക്കറി കൃഷിചെയ്തതറിഞ്ഞ് തന്റെ സ്ഥലം കൃഷിക്കായി വിട്ടുനല്കി കമ്പല്ലൂരിലെ സജീവന് വൈദ്യര്. സ്‌കൂളിന് സമീപം 30 സെന്റാണ് കൃഷിക്കായി നല്കിയത്. സ്ഥലം മാതൃഭൂമി സീഡ് ക്ലബ്, എന്.എസ്.എസ്. യൂണിറ്റ്, ഭൂമിത്രസേന എന്നിവയുടെ നേതൃത്വത്തില് കൃഷിയോഗ്യമാക്കി. 
കഴിഞ്ഞ 20 വര്ഷമായി വിവിധ വിദ്യാലയങ്ങളില് ഔഷധത്തോട്ടം വച്ചുപിടിപ്പിക്കുന്ന പരിശ്രമത്തിലാണ് സജീവന് വൈദ്യര്. 
കമ്പല്ലൂര് ഗവ. ഹയര്‍ സെക്കന്‍ഡറി, തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി, പ്രാപ്പൊയില് ഗവ. ഹയര്‍ സെക്കന്‍ഡറി, ചെറുപുഴ ജെ.എം.യു.പി. സ്‌കൂള് തുടങ്ങി വിവിധ വിദ്യാലയങ്ങളില് സജീവന് വൈദ്യര് ഔഷധത്തോട്ടം നിര്മിച്ചിട്ടുണ്ട്.
 
 
 
 
 

Print this news