നെച്ചുള്ളി: 'പ്രകൃതിസംരക്ഷണം ഭൂമിയുടെ നന്മയ്ക്ക്' എന്ന മുദ്രാവാക്യവുമായി നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ സീഡ് ക്ലൂബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ 'മൈ ട്രീ ചലഞ്ച്' നടത്തി.
പയ്യനെടം എ.യു.പി. സ്‌കൂള്‍ ഉയര്‍ത്തിയ ചലഞ്ച് വിദ്യാലയമുറ്റത്ത് വൃക്ഷത്തൈകള്‍ നട്ടാണ് നെച്ചുള്ളി ഹൈസ്‌കൂള്‍ വെല്ലുവിളി ഏറ്റെടുത്തത്. സീനിയര്‍ അധ്യാപിക എമിലി ജോസ്, പ്ലൂവിന്‍തൈ നട്ടുകൊണ്ട് അഗളി ഹൈസ്‌കൂളിനെയും വിദ്യാലയത്തിലെ സീഡ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് ആരിഫ് മാവിന്‍തൈ നട്ടുകൊണ്ട് തെങ്കര ഹൈസ്‌കൂളിനെയും സീഡ് പോലീസ് പ്രതിനിധി ജോര്‍ജ് പേരമരം നട്ട് കല്ലടി ഹൈസ്‌കൂളിനെയും ചലഞ്ച് ചെയ്തു.
സ്‌കൂളിലേക്കാവശ്യമായ തൈകള്‍ കുട്ടികളും അധ്യാപകരും കൊണ്ടുവന്നു. അധ്യാപകരായ ബഷീര്‍, ഹരിദാസന്‍, നളിനി എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാരന്‍ കൂടത്തൊടി പദ്ധതി വിശദീകരിച്ചു.