സ്‌നേഹസന്ദേശവുമായി കേരളപ്പിറവിയില്‍ കുട്ടിക്കൂട്ടുകാര്‍

Posted By : pkdadmin On 12th November 2014


 അമ്പലപ്പാറ: സുഹൃത്തുക്കള്‍ക്ക് പുത്തനുടുപ്പ് നല്‍കി വിദ്യാര്‍ഥികളുടെ സ്‌നേഹോപഹാരം. ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് നിര്‍ധനരായ സഹപാഠികള്‍ക്ക് പുത്തനുടുപ്പുകള്‍ സമ്മാനിച്ച് മാതൃകയായത്. 
കേരളപ്പിറവിദിനത്തില്‍ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഒറ്റപ്പാലത്തെ വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുകയും ചേര്‍ത്താണ് വസ്ത്രങ്ങള്‍ വാങ്ങിനല്‍കിയത്. സീഡ് ക്ലബ്ബിന്റെ സാന്ത്വനം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ക്വിസ്സ് മത്സരം, പതിപ്പ് നിര്‍മാണം എന്നിവയുമുണ്ടായി. കെ. ഇന്ദിര, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, പി. രുക്മിണി, കെ. ചന്ദ്രിക, കെ. ശ്രീകുമാരി, ഇ. ജലജ, സീഡ് റിപ്പോര്‍ട്ടര്‍ ബി. അനശ്വര എന്നിവര്‍ സംസാരിച്ചു.

Print this news