പറക്കോട് എന്‍.എസ്.എല്‍.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ്-ലവ് പ്ലൂസ്റ്റിക് പദ്ധതിക്ക് തുടക്കമായി

Posted By : ptaadmin On 10th November 2014


 അടൂര്‍: പറക്കോട് എന്‍.എസ്.എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ലവ്പ്ലൂസ്റ്റിക് പദ്ധതിക്ക് തുടക്കമായി. പ്ലൂസ്റ്റിക് ഭൂമിക്ക് വിനാശകരമായി മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പ്ലൂസ്റ്റിക്കിനെ സ്‌നേഹിച്ചുകൊണ്ട് നിത്യജീവിതത്തില്‍ ഇവയുടെ ഉപയോഗം കുറച്ച് എങ്ങനെ ഭൂമിയെ രക്ഷിക്കാം എന്ന് മാതൃഭൂമി-സീഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോണി ജോണ്‍ വിശദീകരിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ആശ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ബിന്ദു, അധ്യാപകരായ ആര്‍.കനകവല്ലിയമ്മ, ജി.കെ.ലീല എന്നിവരും പി.ടി.എ.പ്രസിഡന്റ് അജിതാകുമാരിയും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു. അടൂരില്‍ നടന്ന സബ്ജില്ലാതല സയന്‍സ്, സാമൂഹ്യശാസ്ത്ര, ഗണിതമേളയില്‍ എല്‍.പി.വിഭാഗം സാമൂഹ്യശാസ്ത്രത്തിന് എന്‍.എസ്.എല്‍.പി. സ്‌കൂള്‍ ഓവറോള്‍ ഒന്നാംസ്ഥാനം നേടി.

Print this news