നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ഗവ. യു.പി. സ്കൂളില്‍ കേരളപ്പിറവിയോടനുബന്ധിച്ച് സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകസംഗമം നടത്തി. കാര്‍ഷികവൃത്തി ആദരണീയമാണെന്ന് പുതിയ തലമുറയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ പണപ്പൊയിലിലെ കര്ഷകന് ആര്.പി. ബാലകൃഷ്ണന്റെ കൃഷിയിടത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കര്‍ഷകരായ 12 രക്ഷിതാക്കളെ പരിപാടിയില്‍ ആദരിച്ചു. 'എന്റെമണ്ണ് നല്ലമണ്ണ്' സമഗ്ര മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് കതിര്ക്കൂട്ടം സംഘടിപ്പിച്ചത്. ചാലിയാര്‍ കൃഷിഓഫീസര്‍ ജോസഫ് ജോഷിവര്ഗീസ് ഉദ്ഘാടനംചെയ്തു.
വാര്‍ഡ് അംഗം ഉഷ ഹരിദാസ് അധ്യക്ഷയായി. ടി. ഉസ്മാന്, ഹാരിസ് ആട്ടീരി, മുഹമ്മദ് ഷറഫുദ്ദീന്, കെ.പി. വിജയരാഘവന്, പദ്ധതി കോഓര്‍ഡിനേറ്റര്‍ കെ.ടി. സുനില്‍, സീനിയര്‍ അസിസ്റ്റന്റ് ബേബി പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.