സീഡിന്റെ നേതൃത്വത്തില്‍ മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹൈസ്‌കൂളില്‍ ശീതകാല പച്ചക്കറിക്കൃഷി പി.ടി.എ. പ്രസിഡന്റ്
പി. ഷെരീഫ് ഉദ്ഘാടനംചെയ്യുന്നു
വളാഞ്ചേരി: മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹൈസ്‌കൂളിലെ സീഡ് അംഗങ്ങള്‍ സ്‌കൂള്‍വളപ്പില്‍ ശീതകാല പച്ചക്കറിക്കൃഷി തുടങ്ങി.
ഗ്രോബാഗില്‍ കോളിഫ്‌ലവറും കാബേജും ഉള്ളിയും കൃഷിചെയ്യുകയാണ് സീഡ് പ്രവര്‍ത്തകര്‍. ഒപ്പം ചീര, പയര്‍, മത്തന്‍, വഴുതന, വെണ്ട, പടവലം, വെള്ളരി തുടങ്ങിയവയുമുണ്ട്.
തവനൂര്‍ കൃഷിവിജ്ഞാനകേന്ദ്രം സന്ദര്‍ശിച്ച് കൃഷിരീതികള്‍ മനസ്സിലാക്കിയശേഷമാണ് കുട്ടികള്‍ രംഗത്തിറങ്ങിയത്. ഒപ്പം എടയൂര്‍ കൃഷി അസിസ്റ്റന്റ് സി.വി. അശോക്കുമാറും പ്രാദേശിക കര്‍ഷകന്‍ വി.കെ. കോരുവും മാര്‍ഗനിര്‍ദേശങ്ങളുമായി ഒപ്പമുണ്ട്.
പി.ടി.എ. പ്രസിഡന്റ് പി. ഷെരീഫ് ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി പ്രഥമാധ്യാപിക എ. രാജമണി അധ്യക്ഷതവഹിച്ചു. പി. യാഹുട്ടി, ടി. മുരളീധരന്‍, പ്രഥമാധ്യാപിക ടി.ആര്‍. ഇന്ദിര, എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡംഗങ്ങളായ അസ്മത്ത്, അനന്തു മോഹനന്‍, ശ്രീഹരി, സക്കിയ എന്നിവര്‍ നേതൃത്വം നല്‍കി.