കൊടുങ്ങല്ലൂര്‍: ഫീനിക്‌സ് പബ്ലിക്ക് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്ക് കുപ്പികളെ കര്‍ട്ടനുകളാക്കി മാറ്റി. പഠനയാത്രയ്ക്കിടെ ഉപയോഗിച്ച വെള്ളക്കുപ്പികള്‍ റോഡില്‍ ഉപേക്ഷിക്കാതെ അവയെ ചരടില്‍ കോര്‍ത്ത് മണ്ണും വളവും നിറച്ച് മനോഹരമായ ചെടികള്‍ നട്ടുപിടിപ്പിച്ചാണ് കര്‍ട്ടനുകള്‍ ഒരുക്കിയത്. പ്രിന്‍സിപ്പല്‍ ജയശ്രീ, വൈസ് പ്രിന്‍സിപ്പല്‍ ജോളി, പി.ടി.എ. പ്രസിഡന്റ് സജീവന്‍, ലിജി സജീവ്, മിനി സഞ്ജയ് തുടങ്ങിയ അധ്യാപകരും പങ്കെടുത്തു.