ഉച്ചഭക്ഷണ വിതരണം തുടങ്ങി

Posted By : klmadmin On 29th July 2013


ശാസ്താംകോട്ട: അയ്യന്‍കോയിക്കല്‍ ഗവ. എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ്, എന്‍.എസ്.എസ്. എന്നിവയുടെ ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട ഗവ. ആസ്പത്രിയിലെ രോഗികള്‍ക്ക് 'പൊതിച്ചോറ്' വിതരണം തുടങ്ങി. വെള്ളിയാഴ്ച 250 ഉച്ചഭക്ഷണപ്പൊതികള്‍ നല്‍കിയാണ് പദ്ധതിക്ക് തുടക്കമായത്.
ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി.താരാഭായി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് മോഹനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലത എം.ജോണ്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.അനില്‍കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.കാര്‍ലോസ്, അധ്യാപകരായ ജോണ്‍സണ്‍, സുള്‍ഫിക്കര്‍, ബിന്ദു എസ്., ബിന്ദു കെ.ആര്‍. എന്നിവര്‍ പ്രസംഗിച്ചു. രോഹിണി നന്ദി പറഞ്ഞു. എല്ലാ മാസവും അവസാന വെള്ളിയാഴ്ചയാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്. 

Print this news