കോട്ടയം:മഴക്കാല ഡ്രൈവിങ്: മുന്നറിയിപ്പുമായി സീഡ് പ്രവർത്തകർ

Posted By : ktmadmin On 7th November 2014


ചങ്ങനാശ്ശേരി: മഴക്കാലത്തെ ഡ്രൈവിങ് ഏറെ ദുഷ്‌കരമാണ്.കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ അത് അപകടകരവും.
ഇക്കാര്യത്തിൽ ബോധവത്കരണവുമായി പെരുന്ന എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂളിലെ സീഡ് പ്രവർത്തകർ രംഗത്തുവന്നു.
 ഡ്രൈവിങ്ങിലെ വേഗം,വണ്ടികളുടെ അവസ്ഥ,ലൈറ്റുകളുടെ പ്രവർത്തനം,ഡ്രൈവിങ് രീതികൾ എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങുന്ന ലഘുലേഖകൾ വിദ്യാർഥികൾ ഡ്രൈവർമാർക്ക് വിതരണം ചെയ്തു. ലഘുലേഖ വിതരണം പ്രഥമാധ്യാപിക എസ്.മീര ഉദ്ഘാടനം ചെയ്തു. സീഡ് കോഓർഡിനേറ്റർ ആർ.ഹരിശങ്കർ,എസ്.ലത,എൽ.ജയകുമാരി,പി.എസ്.ശോഭന,സൗമ്യ,വിസ്മയ,ഗോപിക തുടങ്ങിയവർ നേതൃത്വം നൽകി.
    

 

Print this news