ചാരമംഗലം: അധ്യാപകരുടെ നേതൃത്വത്തില്‍ മാതൃഭൂമി സീഡ് ക്ളബ് അംഗങ്ങള്‍ മണ്ണറിഞ്ഞു പ്രവര്‍ത്തിച്ചപ്പോള്‍ പടവലം കൃഷിയിലും നൂറുമേനി വിളവ്. ചാരംമംഗലം ഡി.വി.എച്ച്.എസ്.എസ്സിലാണ് സീഡ് ക്ളബ് കൃഷിയുടെ മികച്ച പാഠങ്ങള്‍ സമൂഹത്തിന് പകര്ന്നുനല്കിയത്. സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചു വിളയിച്ച പടവലം ഉപയോഗിക്കുന്നത്. മറ്റു വിവിധയിനം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനു പുറമെയാണ് പടവലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.