കണ്ണാട്ടുചാലില്‍ ഇനി താമരയും ആമ്പലും വിരിയും

Posted By : ptaadmin On 5th November 2014


 വള്ളംകുളം: ജലസ്രോതസ്സുകളെ സംരക്ഷിക്കുക എന്ന ആശയവുമായി വള്ളംകുളം ഗവ. യു.പി.സ്‌കൂളിലെ സീഡ് ക്ലൂബ്ബംഗങ്ങള്‍ കണ്ണാട്ടുചാല്‍ വൃത്തിയാക്കി. ഇരവിപേരൂര്‍ പഞ്ചായത്തിലെ മുഖ്യജലസ്രോതസ്സുകളില്‍ ഒന്നായ കണ്ണാട്ടുചാല്‍ അടുത്തകാലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയെങ്കിലും വീണ്ടും മലിനപ്പെട്ടു.
ഈ ജലസ്രോതസ്സിന്റെ ശോച്യാവസ്ഥ തിരിച്ചറിഞ്ഞ വള്ളംകുളം ഗവ. യു.പി.സ്‌കൂളിലെ കുട്ടിക്കൂട്ടം കണ്ണാട്ടുചാലും പരിസരപ്രദേശവും നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെയാണ് വൃത്തിയാക്കിയത്. മുട്ടാര്‍ പ്രദേശത്തുനിന്ന് ആമ്പല്‍, താമര ഇവ ശേഖരിച്ച് ചാലില്‍ നിക്ഷേപിച്ചു. കരയ്ക്ക് പൂച്ചെടികളും നട്ടു. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍ സി.പി.വിജയാനന്ദന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ അന്നമ്മ ടി. ബേബി, സിന്ധു എലിസബത്ത് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. 

Print this news