പന്തളം: സീഡ് പ്രവര്‍ത്തനത്തിലൂടെ പന്തളം എന്‍.എസ്.എസ്. ഇംഗ്ലൂഷ് മീഡിയം യു.പി.സ്‌കൂള്‍ നേടിയത് നൂറുമേനി വിളവ്. തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന വിഷമയമാര്‍ന്ന പച്ചക്കറിയിനങ്ങളോട് സലാം പറയുകയാണ് ഇവിടത്തെ കുട്ടികള്‍. സ്‌കൂള്‍വര്‍ഷാരംഭത്തില്‍ അവര്‍ നട്ടുനനച്ച തക്കാളി, പയര്‍, വഴുതന, മുളക്, വെണ്ട, ചുരക്കായ് എന്നിവയാണ് ചൊവ്വാഴ്ച ആദ്യ വിളവെടുപ്പ് നടത്തിയത്.
നബാര്‍ഡിന്റെ സഹായത്തോടെ പത്തനംതിട്ട കാര്‍ഡ് കൃഷിവിജ്ഞാന്‍ കേന്ദ്രം മഴമറയരും വിത്തും ഗ്രോബോഗും നല്‍കി ജില്ലയില്‍ തുടങ്ങിയ പത്ത് യൂണിറ്റുകളിലൊന്നാണ് പന്തളം എന്‍.എസ്.എസ്. ഇംഗ്ലൂഷ് മീഡിയം യു.പി.സ്‌കൂളിലുള്ളത്.
വിളവെടുപ്പുത്സവം കൃഷി ഓഫീസര്‍ ജോര്‍ജി കെ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഹോര്‍ട്ടികള്‍ച്ചര്‍ എസ്.എം.എസ്. റിന്‍സി കെ.എബ്രഹാം, അഗ്രികള്‍ച്ചര്‍ എന്‍ജിനിയര്‍ കെ.സി.ശ്രീകാന്ത്, പ്രിന്‍സിപ്പല്‍ എസ്.ലീലാമ്മ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.രാജേഷ്‌കുമാര്‍, അധ്യാപകന്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.