ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി

Posted By : ernadmin On 4th November 2014


 കൊലന്ചേരി : കടയിരുപ്പ് ഗവ . വി എച് എസ് എസ് ലെ സീഡ് പദ്ധതിയുടെ ഭാഗമായി ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എസ് രാജി ആദ്യ വിത്ത് നാട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു . കുട്ടികളിലെ കാര്ഷിക താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലകഷ്യമിടുന്നത് . സ്കൂളിലെ  കൃഷിയോഗ്യമാല്ലതിരുന്ന 20 സെന്റ്റ്‌ സ്ഥലത്താണ് കൃഷി ചെയ്യുന്നത് . കോളിഫ്ലോവേർ , കാബേജ് , പാവൽ , പടവലം , വേണ്ട എന്നിവയാണ് കൃഷി ചെയ്യാനായി ഉദ്ദേശിക്കുന്നത് . പി ടി എ പ്രസിഡന്റ്‌  എം എ പൗലോസ്‌ ആദ്യക്ഷനായിരുന്നു . ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനീഷ് പുല്ലാട്ടിൽ , പ്രിൻസിപ്പൽ പ്രശന്തകുമാരി എന്നിവറ്  സംസാരിച്ചു . സ്കൂളിലെ സീഡ് ടീച്ചര് കോ-ഓഡിനേറ്ററ്  ബാബു , കൃഷി ഓഫീസർ ജയ മരിയ എന്നിവര് ചേർന്നാണ് പരിപാടികള് സംഘടിപ്പിച്ചത്,   

Print this news