കാരിക്കോട്: കെ.എ.എം. യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി. മുളക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവൻനായർ ഉദ്ഘാടനം ചെയ്തു. മുളക്കുളം കൃഷിഓഫീസിലെ അസിസ്റ്റന്റ് കൃഷിഓഫീസർ ലൈലാബായി, ബിനോയി ബി.ആർ. എന്നിവർ പച്ചക്കറികൃഷി ചെയ്യേണ്ട വിധം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്‌കൂൾ മൈതാനത്ത് അഗ്രോബാഗിൽ മണ്ണ് നിറച്ച് കുട്ടികൾ വെണ്ട,വഴുതന,തക്കാളി,മുളക്,ചീര എന്നിവയുടെ വിത്തുകൾ പാകി. സ്‌കൂൾ പ്രഥമാധ്യാപിക കെ.ആർ.ലില്ലിക്കുട്ടി,ജിബു ഏലിയാസ്,ഫാ.കെ.ഒ.ജോയി,മേരി അഗസ്റ്റിൻ,ജിനി ഐസക്,ബീന ഇട്ടിയവിര എന്നിവർ പ്രസംഗിച്ചു. കാരിക്കോട് കെ.എ.എം. യു.പി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറികൃഷിയുടെ ഉദ്ഘാടനം മുളക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവൻനായർ നിർവഹിക്കുന്നു