കോട്ടയം:ജൈവകൃഷി: നിവേദനവുമായി പെരുവ ഗേൾസ് സ്‌കൂൾ

Posted By : ktmadmin On 1st November 2014


പെരുവ: മുളക്കുളം ഗ്രാമപ്പഞ്ചായത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് പെരുവ ഗവ.ഗേൾസ് സ്‌കൂൾ 'സീഡ്' പ്രവർത്തകർ ഗ്രാമപ്പഞ്ചായത്ത്പ്രസിഡന്റിന് നിവേദനം നൽകി. നെല്ല്, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ ജൈവകൃഷി രീതിയിൽ വേണമെന്നാണ് ആവശ്യം. ഇന്ന് കൃഷിയിറക്കും മുമ്പെ വിഷപ്രയോഗം തുടങ്ങുന്നു. ഈ വിഷം മനുഷ്യരുടെ ഉള്ളിലെത്തുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് കുട്ടികൾ ഭരണകർത്താക്കളുടെ ശ്രദ്ധ ക്ഷണിക്കാനിറങ്ങിയത്. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ഗ്രാമസഭകളിൽ ഈ വിഷയം അവതരിപ്പിക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളോട് നിർദേശിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് റ്റി.കെ.വാസുദേവൻ നായരോട് ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ ലഘുലേഖകൾ പ്രചരിപ്പിച്ചും മറ്റും ബോധവത്കരണം നടത്തണമെന്നും പരമാവധി പ്‌ളാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് പ്രാധാന്യം നൽകണമെന്നും നിവേദനത്തിലുണ്ട്.

Print this news