ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സാഫ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തപാൽദിനം ആചരിച്ചു. ഫ്‌ലക്‌സ് ബാനറുകൾ നിരോധിക്കാനുള്ള തീരുമാനത്തിന് മുഖ്യമന്ത്രിയെ അഭിനന്ദനം അറിയിച്ചു. ഈ തീരുമാനത്തിൽനിന്ന് പിന്മാറരുതെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥികൾ എഴുതിയ 101 കത്തുകൾ അയച്ചുകൊണ്ടാണ് ദിനാചരണം നടത്തിയത്. കത്തുകളുടെ സാഹിത്യഭംഗിയും ആസ്വാദനതലങ്ങളും പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നസാഹചര്യത്തിൽ മഹാന്മാരുടെ കത്തുകളെക്കുറിച്ചും തപാൽസംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ആർ.ഗീത, എം.എഫ്.അബ്ദുൾ ഖാദർ, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, അൻസാർ അലി, ഷഹനാ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.