പാലക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ ലൗവ് പ്ലാസ്റ്റിക് പദ്ധതിക്ക് ചിതലി ഭവന്‍സ് വിദ്യാമന്ദിറില്‍ തുടക്കമായി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് പുനരുയോഗത്തിന് നല്‍കുകയാണ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. പ്രിന്‍സിപ്പല്‍ സുഭദ്ര എം., സീഡ് കോഓര്‍ഡിനേറ്റര്‍ ഉഷനാരായണി, ഗൗരിമോഹന്‍, തങ്കം എസ്., എന്നിവര്‍ പങ്കെടുത്തു. മാതൃഭൂമി പ്രതിനിധികള്‍ ലൗവ് പ്ലാസ്റ്റിക് പദ്ധതി വിശദീകരിച്ചു.