പനങ്ങാട് : മാതൃഭൂമി സീഡിലൂടെ കാഴ്ചവച്ച പ്രവർത്തനത്തിനെ അടിസ്ഥാനത്തില് വിദ്യാർഥി നിക്ക് ദേശീയ പുരസ്കാരം . പനങ്ങാട് ഗോപിനാഥ മേനോൻ വി എച് എസ് എസ് ലെ ഒന്പതാം ക്ലാസ്സ് വിദ്യാർഥി നി പാറ്‌വതി കൃഷ്ണനാണ് അവറ്ഡിന് അർഹയായത് . മൂന്ന് വര്ഷം മുൻപാണ് സ്കൂളില് സീഡ് പ്രവര്ത്തനം തുടങ്ങിയത് . അന്നുമുത്തൽ പാർവതി സജീവ പ്രവർത്തകയാണ് . സീഡിനു കീഴിലായി നടന്ന കേരം കാക്കാൻ കുട്ടികൂട്ടം എന്ന പദ്ധതിയിലൂടെയും പാർവതി പ്രശംസനീയമായ മികവുകാട്ടി . പാരിസ്ഥിതിക പ്രവർത്തനത്തിനെ അടിസ്ഥാനമാക്കി നിരവധി പുരസ്കാരങ്ങള് തേടിയെത്തി . സീഡിലെ ഈ വര്ഷത്തിലെ ഏറണാകുളം വിദ്യഭ്യാസ ജില്ലയിലെ ജെം ഓഫ് സീഡ് പുരസ്കാരവും , കുമ്പളം ഗ്രാമ പഞ്ചായത്തിലെ മികച്ച കര്ഷക വിദ്യാർഥി പുരസ്കാരവും കൂടാതെ ഗ്രാമത്തിലെ സാംസ്‌കാരിക സംഘടനകളുടെ പുരസ്കാരങ്ങളും പാർവതിയെ തേടിയെത്തി . നവംബറ് 14 ന് ഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങില് പാർവതി കൃഷ്ണന് പുരസ്‌കാരം ലഭിക്കും . സ്കൂളിലെ ആധ്യാപകരും സഹപാഠികളും മാതൃഭൂമി സീഡ് പ്രതിനിധികളും കൃഷിവകുപ്പിലെ അധികൃതരും നല്കിയ പ്രോത്സാഹനമാണ് തനിക്ക് ഈ പുരസ്‌കാരം ലഭിക്കാനായി കാരണമായത് എന്ന് പാർവതി കൃഷ്ണൻ പറയുന്നു