കേന്ദ്രമന്ത്രിക്ക് സ്‌നേഹപൂര്‍വം ഉര്‍സുലിനില്‍നിന്ന്

Posted By : knradmin On 1st November 2014


 

 
കണ്ണൂര്‍: കേരളപ്പിറവിദിനത്തില്‍ കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിക്ക് നല്‍കാന്‍ മലയാളമണമുള്ള സമ്മാനങ്ങളൊരുക്കി; സീഡ് അംഗങ്ങള്‍. പയ്യാമ്പലം ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് തെങ്ങോല കൊണ്ടുള്ള ഉത്പന്നങ്ങളും സീഡ് ആല്‍ബവും ഒരുക്കി സ്‌കൂളിലേക്കുവരാന്‍ ക്ഷണക്കത്ത് അയക്കുന്നത്. ഏഴാംക്ലാസുകാരി അഞ്ജിത സുരേഷ് വരച്ച വള്ളംകളി ചിത്രവും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫിലോ ജോര്‍ജിന്റെ കത്തോടൊപ്പമാണ് സ്മൃതി ഇറാനിക്ക് സമ്മാനങ്ങളയക്കുന്നത്. സമ്മാനനിര്‍മാണത്തിന് സീഡ് കോ ഓര്‍ഡിനേറ്റര്‍ ജീന വാമന്‍ സീഡ് പ്രസിഡന്റ് അന്നപൂര്‍ണ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. 
 
 
 
 
 
 
 
 
 
 
 

Print this news