ഇരിട്ടി: ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പോലീസ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാമ്പസ് പ്‌ളാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.
പ്ലാസ്റ്റിക് ഒഴുവാക്കൂ സ്‌കൂളിനെ രക്ഷിക്കൂ, പരിസരം ശുചീകരിക്കൂ, പ്രകൃതിയെ രക്ഷിക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ പരിസരശുചിത്വബോധവത്കരണം നടത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന വിപത്തകളെക്കുറിച്ചുള്ള ബോധവത്കരണംകൂടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എം.വിജയന്‍ നമ്പ്യാര്‍ സീഡ് പദ്ധതിയെക്കുറിച്ച് വിവരിച്ചു.
സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ബാബു, പ്രഥമാധ്യാപിക എന്‍.പ്രീത, സീഡ് പോലീസ് അംഗങ്ങളായ കെ.പി.അനശ്വര, അഞ്ജലി ജോഷി, അശ്വന്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.