തലശ്ശേരി: സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ എട്ടാംക്ലാസുകാരി അല്‍ടീന കഴിഞ്ഞദിവസം സ്‌കൂളിലെത്തിയത് മുന്നൂറോളം കുരുമുളക് തൈകളുമായായിരുന്നു. മാതൃഭൂമി സീഡ് ക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടലെ കുരുമുളക് വള്ളിയില്‍നിന്നുമുള്ള വിത്തുപയോഗിച്ചാണ് അല്‍ടീന തൈകളൊരുക്കിയതത്.
കുരുമുളകുവള്ളിമാത്രം കണ്ടുപരിചയിച്ച മുതിര്‍ന്നവര്‍ക്കും ഇതുവരെ കുരുമുളക് ചെടി കാണാത്ത കൂട്ടുകാര്‍ക്കും കൗതുകംകൂടി സമ്മാനിച്ചാണ് അല്‍ടീന പന്നിയൂര്‍ ഒന്ന് ഇന കുരുമുളകുമായി സ്‌കൂളിലെത്തിയത്.
അല്‍ടീന ഒരുക്കിയ തൈകളുടെ വിതരണോദ്ഘാടനം മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ രേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിസ്റ്റര്‍ ജീന, ലിസമ്മ മാത്യു, ടി.ഇ.ത്രേസ്യാമ്മ, സീഡ് ക്ലബ് സെക്രട്ടറി വേദവിക്രം എന്നിവര്‍ പങ്കെടുത്തു.