അലനല്ലൂര്‍: 'പ്രകൃതിസംരക്ഷണം നാടിന്റെ നന്മയ്ക്ക്' എന്ന മുദ്രാവാക്യവുമായി പയ്യനെടം എ.യു.പി. സ്‌കൂളിലും സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ മൈട്രീ ചലഞ്ച് പദ്ധതി തുടങ്ങി.
എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി. സ്‌കൂള്‍ ഉയര്‍ത്തിയ ചലഞ്ച് വിദ്യാലയമുറ്റത്ത് വൃക്ഷത്തൈകള്‍ നട്ടാണ് പയ്യനെടം എ.യു.പി.സ്‌കൂള്‍ ഏറ്റെടുത്തത്. മാവ്, ബദാം, കറുകപ്പട്ട എന്നിവയുടെ െതെകളാണ് നട്ടത്.
പി.ടി.എ. പ്രസിഡന്റ് ചോലയില്‍ മൊയ്തുട്ടി മാവുനട്ട് പരിപാടി ഉദ്ഘാടനംചെയ്തു. നെച്ചുള്ളി ഗവ. ഹൈസ്‌കൂളിനെയും വിദ്യാലയത്തിലെ സീഡ് റിപ്പോര്‍ട്ടര്‍ എ.പി. സുവാദ ബദാംതൈ നട്ട് കര്‍ക്കിടാംകുന്ന് ഐ.സി.എസ്.യു.പി. സ്‌കൂളിനെയും സീഡ് പോലീസ് പ്രതിനിധി ടി.വി. ആദില കറുകപ്പട്ടതൈ നട്ട് അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളിനെയും ചലഞ്ച് ചെയ്തു.
സ്‌കൂള്‍ പി.ടി.എ. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തത്. ഹെഡ്മിസ്ട്രസ് കെ.എ. രാധിക അധ്യക്ഷയായി.
എം.പി.ടി.എ. പ്രസിഡന്റ് ടി.യു. സുലൈഖ, എം. റജീന, ലക്ഷ്മിക്കുട്ടി, റാഹില വിയ്യനാടന്‍, മുറിയക്കണ്ണി എ.എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എസ്.ആര്‍. ഹബീബുള്ള, എം.ജെ. തോമസ്, ആര്‍. ജയമോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. സിഡ് കോ-ഓര്‍ഡിനേറ്റര്‍ ഹംസ മഠത്തൊടി പദ്ധതി വിശദീകരിച്ചു.