ഒറ്റപ്പാലം: കടമ്പൂര് സ്കൂള്‍ സീഡ് ക്ലബ്ബിന്റെ മൈ ട്രീ ചലഞ്ച് പോലീസിനും ബി.ആര്.സിക്കും. സ്കൂളുകളെ വെല്ലുവിളിച്ച് നടന്ന മൈ ട്രീ ചലഞ്ചിലാണ് വ്യത്യസ്തമായ രീതിയില്‍ കടമ്പൂര് സ്കൂള്‍ വൃക്ഷത്തൈകള്‍ നടാന്‍ ക്ഷണിച്ചത്. ഒറ്റപ്പാലം പോലീസ്, ഷൊറണൂര്‍ ബി.ആര്.സി., കീഴൂര്‍ യുവതരംഗം ക്ലബ്ബ് എന്നിവരെയാണ് പരിസ്ഥിതിസ്നേഹത്തിന്റെ ചങ്ങലയില്‍ അണിചേര്‍ക്കുന്നത്.
കര്‍ഷക അവാര്‍ഡുജേതാവ് കല്ലിങ്കല്‍ രാധാകൃഷ്ണന്, പ്രധാനാധ്യാപകന് കെ. രാമന്‍കുട്ടിക്ക് അശോകമരത്തൈ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. കല്ലിങ്കല്‍ രാധാകൃഷ്ണന് അശോകമരത്തൈനട്ട് ഒറ്റപ്പാലം പോലീസ്സ്റ്റേഷനെയും പി.ടി.എ. പ്രസിഡന്റ് എം. മുരളീധരന് ചാമ്പമരംനട്ട് ഷൊറണൂര്‍ ബി.ആര്.സി.യെയും പ്രധാനാധ്യാപകന് കെ. രാമന്‍കുട്ടി വേപ്പുമരംനട്ട് കീഴൂര്‍ യുവതരംഗം ക്ലബ്ബിനെയും വെല്ലുവിളിച്ചു.
പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള വി. വേണുഗോപാല്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സതീഷ് കുമാര്‍, എം.സി. ഉണ്ണിക്കൃഷ്ണന്, പി.പി. ഹരിദാസ്, കെ. രാംമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. സീഡ് റിപ്പോര്‍ട്ടര്‍ ഡി.എസ്. ദിവ്യ, അനൂപ്, നിധിന് എന്നിവര്‍ തൈകള്‍ കൈമാറി.