തളിപ്പറമ്പ് : കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ച തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തു. ഉത്തരാഖണ്ഡ് പ്രളയ ഫണ്ടിലേക്ക്‌വേണ്ടിയാണ് തുക നല്‍കിയത്.
കൊട്ടില പോസ്റ്റോഫീസില്‍ വെച്ച് മണി ഓര്‍ഡറായാണ് തുക അയച്ചുകൊടുത്തത്. ജലം, ജീവന്‍, ഭക്ഷണം എന്ന സീഡ് മുദ്രാവാക്യത്തിന്റെ വെളിച്ചത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയത്.