ഔഷധത്തോട്ട നിര്‍മാണവുമായി സീഡ് വിദ്യാര്‍ഥികള്‍

Posted By : Seed SPOC, Alappuzha On 30th October 2014




മാന്നാര്‍: കുട്ടമ്പേരൂര്‍ എസ്.കെ.വി. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ ഔഷധത്തോട്ടം നിര്‍മിച്ചു.
സ്‌കൂള്‍മുറ്റത്ത് ഏലം, പുല്‍ത്തൈലം, മഞ്ഞള്‍, ചമത, രക്തചന്ദനം എന്നിവ നട്ടുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഔഷധത്തോട്ട നിര്‍മാണത്തിലേക്ക് കടന്നത്. കൂടുതല്‍ ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്താനും ജൈവപച്ചക്കറിക്കൃഷി നടത്താനുമാണ് സീഡ് വിദ്യാര്‍ഥികളുടെ പദ്ധതി. ഔഷധ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം ബാല കൃഷിശാസ്ത്ര കോണ്‍ഗ്രസ് ബ്രാന്‍ഡ് അംബാസഡര്‍ ലൈലാബീഗം നിര്‍വഹിച്ചു. ധാരാളം ഔഷധസസ്യങ്ങളുമായാണ് ലൈലാബീഗമെന്ന മാന്നാര്‍ ഉമ്മ ചടങ്ങിനെത്തിയത്. പി.ടി.എ. പ്രസിഡന്റ് ശ്രീലത രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. വനജകുമാരി, കോ ഓര്‍ഡിനേറ്റര്‍മാരായ റോയി ശാമുവേല്‍, എന്‍. ഗോപാലകൃഷ്ണനാചാരി എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Print this news