തളിപ്പറമ്പ്: പുഷ്പഗിരി സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂളിലെ ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ആയുര്‍വേദ ഡോക്ടറും 'വനമിത്ര അവാര്‍ഡ്' ജേതാവുമായ ഡോ. ഐ.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. 'പരിസ്ഥിതിയും ആരോഗ്യവും' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസും ഔഷധസസ്യ പ്രദര്‍ശനവും നടന്നു. പ്രഥമാധ്യാപിക സിസ്റ്റര്‍ ഡെയ്‌സി തോമസ് അധ്യക്ഷയായി. ഡോ. ഉമേഷ്, പി.ടി.എ. പ്രസിഡന്റ് സെബാസ്റ്റ്യന്‍ പുഞ്ചയില്‍, സിസ്റ്റര്‍ ദീപ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ദിവ്യ സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.ശ്രീജ നന്ദിയും പറഞ്ഞു.