ശ്രീകൃഷ്ണപുരം: വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി ശ്രീകൃഷ്ണപുരം സെന്‍ട്രല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും. അശോകം, പ്ലാവ്, ബദാം, കണിക്കൊന്ന എന്നിവയാണ് സ്‌കൂള്‍വളപ്പില്‍ വെച്ചുപിടിപ്പിക്കുന്നത്. കോട്ടപ്പുറം സെന്‍ട്രല്‍ സ്‌കൂളിനെയും കെ.ഇ.എം. സ്‌കൂള്‍ കോങ്ങാടിനെയുമാണ് ഇവര്‍ വെല്ലുവിളിച്ചിരിക്കുന്നത്.
പരിസ്ഥിതിസംഘടന സംസ്‌കൃതിയുടെ പ്രവര്‍ത്തകന്‍ രാജേഷ് അടയ്ക്കാപ്പുത്തൂര്‍, മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് തൈകള്‍ കൈമാറി.
ബിനോജ്, പ്രിന്‍സിപ്പല്‍ എം.എന്‍. സനോജ്, പി.ടി.എ. പ്രസിഡന്റ് എ. ഹരിദാസന്‍, വൈസ് പ്രസിഡന്റ് എസ്. മോഹനന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്.കെ. കുമാരി, സി. ശ്രീദേവി, കെ. ഉഷ, അശ്വതി, പ്രഥ്വീരാജ്, രൂപ എന്നിവര്‍ പ്രസംഗിച്ചു.
വെല്ലുവിളി ഇവര്‍ക്ക്
1. കോട്ടപ്പുറം സെന്‍ട്രല്‍ സ്‌കൂള്‍
2.കെ.ഇ.എം. സ്‌കൂള്‍, കോങ്ങാട്