മുക്കുടം: മുക്കുടം ഗവ. ഹൈസ്‌കൂളിലെ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണത്തിനും വിദ്യാലയശുചിത്വം ഉറപ്പാക്കുന്നതിനുമായി ഹരിതസാന്ത്വനം പദ്ധതി തുടങ്ങി. സ്‌കൂള്‍വളപ്പിലെ മുഴുവന്‍ വൃക്ഷങ്ങളുടെയും പേരുവിവരം രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഹരിതസാന്ത്വനം പദ്ധതിക്ക് തുടക്കമിട്ടത്.
വിദ്യാലയത്തിലെ പച്ചക്കറിത്തോട്ടങ്ങള്‍ വഴി ജൈവപച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി. സ്‌കൂളിന്റെ പരിസരശുചീകരണ പ്രവര്‍ത്തനങ്ങളുടെ സമാപനവും പരിപാടിയുെട ഭാഗമായി നടന്നു. പി.ടി.എ. പ്രസിഡന്റ് എം.എസ്. സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് ജലജമ്മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി മുനിയറ പ്രഭാഷണം നടത്തി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.ക്രിസ്റ്റഫര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ഒ.കെ.ഷാജി, കെ.എന്‍.സുരേഷ്, ബീന സിബി, അധ്യാപകരായ എന്‍.ആര്‍.കണ്ണന്‍, െബ്ലസി, ബിജി കെ.ആന്‍ഡ്രൂസ്, സൈന, നാന്‍സി, ബിന്ദു, സുനിത, അനൂപ്, റിന്‍സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.