സാന്ത്വനത്തിന്റെ തണലേകി മാതൃഭൂമി സീഡ് ക്ലബ്

Posted By : klmadmin On 26th October 2014


 

 
 
കൊട്ടാരക്കര: രോഗങ്ങളില്‍പ്പെട്ട് ഉഴലുന്ന നിര്‍ധനര്‍ക്ക് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കൈത്താങ്ങ്. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് രണ്ട് കുടുംബങ്ങള്‍ക്ക് സാന്ത്വനമായത്. 
മരത്തില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റുകിടക്കുന്ന പുലമണ്‍ ചരുവിളവീട്ടില്‍ ഉണ്ണിയ്ക്കും കാന്‍സര്‍ ബാധിതയായ പനവേലി സീനത്ത് മന്‍സിലില്‍ സഫിയ ബീവിക്കുമാണ് വിദ്യാര്‍ഥികള്‍ പിരിച്ചെടുത്ത തുക നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.വത്സലാമ്മയില്‍നിന്ന് ഇരുവരുടെയും ബന്ധുക്കള്‍ സഹായം ഏറ്റുവാങ്ങി. സീഡ് കോഓര്‍ഡിനേറ്റര്‍ ഡോ. വിജേഷ് പെരുങ്കുളം, അധ്യാപിക ശ്രീലത, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
 
 

Print this news