ഓസോണ്‍ സംരക്ഷണ ബോധവത്കരണവുമായി ഇരുമ്പനങ്ങാട് എ.ഇ.പി.എം. സ്‌കൂളിലെ സീഡ്

Posted By : klmadmin On 26th October 2014


 

 
എഴുകോണ്‍: പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഓസോണ്‍ പാളിയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വിവിധ പരിപാടികള്‍ ഇരുമ്പനങ്ങാട് എ.ഇ.പി.എം. ഹയര്‍ സെക്കഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തി. ഓസോണ്‍ ബോധവത്കരണ സമ്മേളനത്തില്‍ പ്രഥമാധ്യാപിക ടി.ലളിതമ്മ ക്ലാസെടുത്തു. വിദ്യാര്‍ഥികളായ മേഘ ജെ.നായരും കാവ്യയും പ്രബന്ധങ്ങളവതരിപ്പിച്ചു. തുടര്‍ന്ന് അന്നമ്മ ഉമ്മന്‍, ജി.രാജശേഖരന്‍ നായര്‍, വി.മനേഷ്, വി.വിക്രമന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക എന്ന സന്ദേശത്തോടെ പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഓസോണ്‍ അധിഷ്ഠിത ക്വിസ് മത്സരം നടത്തുകയും ഓസോണ്‍ മേഖലയെ ശക്തിപ്പെടുത്തുന്ന തുളസി, വേപ്പ്, ആല്‍ തുടങ്ങിയ തൈകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്തു. പ്ലക്കാര്‍ഡുകളുമേന്തി കുട്ടികള്‍ നടത്തിയ ഓസോണ്‍ സന്ദേശ വിളംബരജാഥ ഗ്രാമവാസികളുടെ ശ്രദ്ധ നേടി. സീഡ് കോഓര്‍ഡിനേറ്റര്‍ പി.ജയശ്രി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
 

Print this news