ആനക്കര: സ്വാമിനാഥവിദ്യാലയത്തിലെ സീഡ് കുട്ടികളുടെ പച്ചക്കറിത്തോട്ടത്തില്‍ ചേനയുടെ വിളവെടുപ്പ് നടത്തി. 80 കിലോ ചേനയാണ് വിളവെടുത്തത്. സ്കൂളില്‍ ചേന, വഴുതന, പച്ചമുളക്, പയര്‍, വാഴ എന്നിവ കൃഷിചെയ്തിട്ടുണ്ട്. ഇതിലെ കുറച്ച് വാഴക്കുലകള്‍ നേരത്തെ വിളവെടുത്തിരുന്നു. രണ്ടാംഘട്ടത്തിലെ വാഴക്കുലകളുടെ വിളവെടുപ്പും നടന്നു. 30 മുതല്‍ 50 കിലോ വരെ തൂക്കമുളള കുലകളാണ് വിളവെടുത്തത്. കുട്ടികളുടെ കാര്‍ഷിക ക്ലബ്ബിന്റെ നേത്യത്വത്തിലാണ് പച്ചക്കറി, വാഴക്കൃഷി എന്നിവ നടക്കുന്നത്. അധ്യാപകരായ മണികണ്ഠന്, രാജേന്ദ്രന് എന്നിവരും ആനക്കര കൃഷി ഓഫീസര്‍ ജോണ്തേറാട്ടിലും കൃഷിക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.