പത്തനാപുരം: കാടുമൂടിയ റോഡ് വശങ്ങള് വൃത്തിയാക്കി മാതൃഭൂമി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍.
തലവൂര്‍ ഡി.വി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളാണ് കുന്നിക്കോട്പട്ടാഴി റോഡില്‍ സേവന പ്രവര്‍ത്തനങ്ങളുമായി എത്തിയത്.
റോഡില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും റോഡിലെ കുഴികള്‍ മണ്ണിട്ടുമൂടി ഗതാഗതയോഗ്യമാക്കുകയും ചെയ്തു.
സ്കൂള്‍ പരിസരം മാലിന്യവിമുക്തമാക്കിയ വിദ്യാര്‍ഥികള്‍ വേസ്റ്റ് ബക്കറ്റുകള്‍ പലയിടത്തായി സ്ഥാപിച്ചു.
പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്കൊപ്പം സ്കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ ബി.ഭാനുപ്രസാദ്, പ്രിന്‍സിപ്പല്‍ പ്രേമലത, മാനേജര്‍ പി.കെ.മോഹനന് പിള്ള, പി.ടി.എ. പ്രസിഡന്റ് സജികുമാര്‍, വേണുഗോപാല്‍, രഞ്ജിത്ത്, സുമോദ് എന്നിവരും പങ്കെടുത്തു.