എഴുകോണ്‍: സിനിമാതാരം മമ്മൂട്ടി തുടങ്ങിവച്ച മൈ ട്രീ ചലഞ്ചില്‍ ചൊവ്വള്ളൂര്‍ സെന്റ് ജോര്ജ്ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും കണ്ണിയായി. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റാണ് പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തരംഗമായിക്കഴിഞ്ഞ ചലഞ്ച് ഏറ്റെടുത്തത്. കുണ്ടറ ജെ.സി.ഐ. െപ്രാഫ. മാത്യു വര്‍ഗീസ് സ്കൂള്‍ വളപ്പില്‍ ശീലാന്തി നട്ടു. ജെ.സി.ഐ. അംഗങ്ങളായ ഡോ.സിജു ചെറിയാന്, ശ്രീനിവാസന്, ഷിബു മാത്യു വര്‍ഗീസ് എന്നിവരെയാണ് ചലഞ്ച് ചെയ്തത്. പി.ടി.എ. പ്രസിഡന്റ് സി.ആര്.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ഷാലു ജോണ്‍, പി.ബി.രാജേഷ്കുമാര്‍, ബിജോയ് വി.തോമസ്, സാജു വര്‍ഗീസ്, സന്തോഷ് ബേബി, ജിനി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ എ.സുരേഷ്കുമാര്‍ പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ സി.ടി.തോമസ് സ്വാഗതവും ഹെഡ്മിസ്ട്രസ് സൂസന് ഫിലിപ്പ് നന്ദിയും പറഞ്ഞു. എന്‍.എസ്.എസ്., കുണ്ടറ ജെ.സി.ഐ. എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.