കോഴിക്കോട്: മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റവന്യൂജില്ലാതല ഉദ്ഘാടനം ബുധനാഴ്ച ജില്ലാ കളക്ടര്‍ സി.എ. ലത നിര്‍വഹിക്കും. ഹരിതവിദ്യാലയ പുരസ്‌കാരം നേടിയ ബിലാത്തികുളം ബി.ഇ.എം. എ.യു.പി.സ്‌കൂളില്‍ രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ മാതൃഭൂമി പത്രാധിപര്‍ എം.കേശവമേനോന്‍ അധ്യക്ഷതവഹിക്കും. ഫെഡറല്‍ ബാങ്ക് ഡി.ജി.എം. ആന്‍ഡ് സോണല്‍ഹെഡ് കെ.ആര്‍. വിജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണദാസ്, സിറ്റി എ.ഇ.ഒ. കെ.എം. ചന്ദ്രന്‍, മാതൃഭൂമി സീനിയര്‍ ജി.എം. കെ.പി. നാരായണന്‍, പി.ടി.എ. പ്രസിഡന്റ് സി. മധുകുമാര്‍, ഹെഡ്മാസ്റ്റര്‍ അലക്‌സ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.