അഞ്ചല്‍: കുറ്റിക്കാട് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങള്‍ ഓണസമ്മാനങ്ങളുമായി അര്‍പ്പിത ആശ്രയകേന്ദ്രത്തിലെത്തി. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികള്‍ അര്പ്പിതയിലെത്തിയത്.
ഒരുപിടി അരി എന്ന പരിപാടിയിലൂടെ കുട്ടികള്‍ ശേഖരിച്ച മൂന്ന് ചാക്ക് അരിയും, വസ്ത്രങ്ങളും കുട്ടികള്‍ സംഭാവന നല്കി. അര്‍പ്പിത ഭാരവാഹികള്‍ക്ക് സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ആശ കെ.ജി. വസ്ത്രങ്ങള്‍ നല്കി. സീഡ് കോഓര്‍ഡിനേറ്റര്‍ ഐ.ആര്.അജയകുമാര്‍, അധ്യാപകരായ ഷാഫിന, യു.കെ.ഹാരിഷ്, സീഡ് പോലീസ്, മറ്റ് അംഗങ്ങള്‍ അര്‍പ്പിത ഭാരവാഹികളായ അഡ്വ. ടി.സജീവന്, ഏറം സന്തോഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. അര്പ്പിതയില്നിന്ന് കുട്ടികള്‍ക്ക് ഭക്ഷണവും നല്കി. വീണ്ടും വരാമെന്ന് അന്തേവാസികള്‍ക്ക് ഉറപ്പ് നല്കി കുട്ടികള്‍ യാത്രയായി.