പേരയം പി.വി.യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. സ്‌കൂള്‍ മാനേജര്‍ പി.ബൈജു സീഡ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.സാജന്‍ ഔഷധസസ്യം ഏറ്റുവാങ്ങി. ബീറ്റ് പോലീസ് ഓഫീസര്‍ രമേഷ് മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ്ബ്, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഔഷധവൃക്ഷത്തൈ വിതരണം എന്നിവ മനുഷ്യാവകാശ കൗണ്‍സില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് ബംഗ്ലാവില്‍ എ.അന്‍സര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കബീര്‍കുട്ടി, രചനന്‍, വസന്ത ബാലചന്ദ്രന്‍, ആര്‍.സജീവ് മാതൃഭൂമി സബ് എഡിറ്റര്‍ കെ.വി.ശ്രീകുമാര്‍, സീഡ് വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ ദിലീപ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജന്‍ നന്ദിയും പറഞ്ഞു.