കാസര്‌കോട്: മനുഷ്യന് ഇണക്കി വളര്ത്താത്ത ജന്തുക്കളും കൃഷിചെയ്യാത്ത സസ്യങ്ങളുമടങ്ങുന്ന വൈവിധ്യത്തെ സംരക്ഷിക്കാന് ഓരോ മനുഷ്യനും ബാധ്യതയുണ്ടെന്ന് മൊഗ്രാല്പുത്തൂര് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള് സീഡ് ക്ലബ് സംഘടിപ്പിച്ച ലോക വന്യജീവി വാരാഘോഷ സെമിനാര് അഭിപ്രായപ്പെട്ടു.
വന്യജീവികളുടെ പരസ്പരബന്ധം മാനവരാശിയെ നിലനിര്ത്താന് അത്യന്താപേക്ഷിതമാണ്.
സാമൂഹിക വനവത്കരണവിഭാഗം സെക്ഷന് ഫോറസ്റ്റ് ഓഫീസര് എന്.വി. സത്യന് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്റെ ചുമതലവഹിക്കുന്ന കെ.അബ്ദുല്‍ ഹമീദ് അധ്യക്ഷതവഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര് പി.വേണുഗോപാലന്, സി.വി. സുബൈദ എന്നിവര് സംസാരിച്ചു.
ബോധവത്കരണ ക്ലാസ്, വന്യജീവി ആല്ബം നിര്മാണമത്സരം, വന്യജീവി ക്വിസ് മത്സരം, നമ്മുടെ കണ്ടല്വനങ്ങള്, കനിവുതേടുന്ന കടലാമകള് എന്നീ ഡോക്യുമെന്ററികളുടെ പ്രദര്ശനം എന്നിവ സംഘടിപ്പിച്ചു.