കണ്ണൂര്‍: ശാസ്ത്രസത്യങ്ങളും നാടന്‍വിഭവങ്ങളും കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി ചെറുകുന്ന് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള് വിദ്യാഭ്യാസ പ്രദര്‍ശനം നടത്തി.
പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി വിത്തുകള്‍ നല്കിയാണ് സ്വീകരിച്ചത്. ഇതിനൊപ്പം സന്ദേശമടങ്ങിയ കാര്‍ഡുകളുമുണ്ടായിരുന്നു. ശാസ്ത്രവിഷയങ്ങളും പാഠ്യഭാഗങ്ങളും സംബന്ധിച്ച സ്റ്റില്‍മോഡലുളും വര്‍ക്കിങ് മോഡലുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പാകംചെയ്ത നാടന്‍വിഭവങ്ങളും പ്രദര്‍ശിപ്പിച്ചു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും നാട്ടുകാരും പ്രദര്‍ശനം കാണാനെത്തിയിരുന്നു. സ്‌കൂളിലെ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഇംഗ്ലീഷ്, ഹിന്ദി, അറബി ക്ലബുകള്‍ നേതൃത്വം നല്‍കി.
മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി.രാജേഷ് അധ്യക്ഷത വഹിച്ചു.
അബ്ദുള്‍ലത്തീഫ്, വിജയന്‍ വടക്കേടത്ത്, വി.സുരേന്ദ്രന്‍, എം.സുരേശന്‍, പ്രജോഷ്, ബി.ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.