പയ്യന്നൂര്‍: ഏറ്റുകുടുക്കയിലെ സീഡ് കുട്ടികള്‍ ജൈവ പച്ചക്കറിക്കൃഷിയുമായി രംഗത്ത്. വിഷമുക്ത പച്ചക്കറി എന്ന ലക്ഷ്യമാണ് കുട്ടികള്‍ക്കുമുന്നിലുള്ളത്. സ്‌കൂളിലെ 40 സെന്റ് സ്ഥലത്താണ് കുട്ടികളുടെ ജൈവ പച്ചക്കറിക്കൃഷി. വിത്തുനടീലിന്റെ ഉദ്ഘാടനം മാത്തില്‍ കൃഷിഓഫീസര്‍ കെ.ഷീബ നിര്‍വഹിച്ചു.
പയര്‍, പാവയ്ക്ക, പടവലം, മത്തന്‍, വെണ്ട എന്നിവയുടെ വിത്താണ് കുട്ടികള്‍ ആദ്യഘട്ടമെന്ന നിലയില്‍ നട്ടത്. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, പി.ടി.എ. പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എന്‍.സുനില്‍കുമാര്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് കെ.സുലോചന, വൈസ് പ്രസിഡന്റ് ബബിത സുമേഷ്, മാനേജര് ടി.തമ്പാന്‍, അധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.