ആലക്കോട്: പരപ്പ ഗവ. യു.പി. സ്‌കൂളിന്റെ മുറ്റത്ത് 'സീഡ്' പ്രവര്‍ത്തകര്‍ കൃഷിചെയ്ത നെല്ല് കൊയ്തു. മൂന്നുമാസം മുമ്പാണ് സ്‌കൂള്‍മുറ്റത്ത് വിളവിറക്കിയത്. 18 മീറ്റര്‍ നീളവും അഞ്ചുമീറ്റര്‍ വീതിയുമുള്ള പാടത്ത് 'ആതിര'വിത്താണ് കൃഷിചെയ്തത്.
വിത്തുവിതയ്ക്കല്‍, ഞാറുനടീല്‍, കളപറിയ്ക്കല്‍, വളപ്രയോഗം എന്നീ ജോലികളെല്ലാം കുട്ടികള്‍തന്നെ ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ മോളമ്മ സഖറിയാസ് കൊയ്ത്തുത്സവം ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ ടോമി ജോസഫ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഷാജി തോമസ്, ടി.എച്ച്.മുസ്തഫ, പി.ടി.എ. പ്രസിഡന്റ് സിബി മുണ്ടയ്ക്കല്‍, സന്ധ്യ പ്രസാദ്, ജാസിം പി.എ., ഷിജി കെ.ജോസഫ്, റിഷാന പീടികയില്‍ എന്നിവര്‍ നേതൃത്വംനല്കി.