സഹപാഠിക്കു താങ്ങായി സീഡ് അംഗങ്ങള്‍

Posted By : knradmin On 21st October 2014


 

 
പഴയങ്ങാടി: വെങ്ങര പ്രിയദര്‍ശിനി സ്‌കൂളിലെ സീഡ് ഇക്കോ ക്‌ളബ്ബ്, പി.ടി.എ. എന്നിവയുടെ നേതൃത്വത്തില്‍ 'സഹപാഠിക്ക് സ്‌നേഹപൂര്‍വം' പരിപാടിയുടെ അഞ്ചാംവര്‍ഷത്തെ ഉദ്ഘാടനം നടന്നു. വെങ്ങരയിലെ തീര്‍ഥ രാജീവന് സാമ്പത്തികസഹായം നല്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
തീര്‍ഥയുടെ അച്ഛന്‍ രാജീവനും രണ്ടു സഹോദരങ്ങളും അസുഖംബാധിച്ച് അടുത്തിടെയാണ് മരിച്ചത്. സഹപാഠികള്‍ ഒരുമിച്ചുചേര്‍ന്ന് തീര്‍ഥയെ സഹായിക്കാന്‍ പണം സ്വരൂപിക്കുകയായിരുന്നു. ഒപ്പം രക്ഷിതാക്കളും അധ്യാപകരും അഭ്യുദയകാംക്ഷികളുംകൂടി.
പ്രഥമാധ്യാപിക കെ.വി.ഗീതാമണി, പി.ടി.എ. വൈസ് പ്രസിഡന്റ് എം.അശോകന്‍ എന്നിവര്‍ചേര്‍ന്ന് തീര്‍ഥയുടെ അമ്മ രതിക്കും തീര്‍ഥയ്ക്കും തുക കൈമാറി. സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.കെ.ഭാഗ്യലക്ഷ്മി നേതൃത്വം നല്കി. 
മദര്‍ പി.ടി.എ. പ്രസിഡന്റ് സീനത്ത്, സി.കെ.രാജശ്രീ, കെ.പ്രീത, പി.പ്രിയങ്ക, വി.വി.സൗമ്യ, സുധ, ബിന്ദു മോഹന്‍, റീന, ലേഖ പുരുഷോത്തമന്‍, ബീന, അരുണിമ രാജന്‍, സി.ദാമോദരന്‍, അനീഷ് എന്നിവര്‍ പങ്കെടുത്തു.
 

Print this news