അടൂര്‍: വരകളിലൂടെ വിസ്മയം സൃഷ്ടിച്ചും അറിവ് ഉത്സവമാക്കിയും പറക്കോട് പി.ജി.എം. ഗേള്‍സ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും യുവജനോത്സവവും നടന്നു.
ഒരറിവും ചെറുതല്ലെന്ന സന്ദേശം നല്‍കി പരിസ്ഥിതി സ്‌നേഹം കുട്ടികളിലേക്ക് വരകളിലൂടെ പകര്‍ന്നുനല്‍കി അതിവേഗ കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് ജി.യാണ് സീഡ് ക്ലൂബ്ബിന്റെ പ്രവര്‍ത്തന ഉദ്ഘാടനം വരയരങ്ങിലൂടെ നടത്തിയത്. പുത്തന്‍ വിദ്യകള്‍ വരകളിലൂടെ പകര്‍ന്നുനല്‍കിയപ്പോള്‍ കുട്ടികള്‍ക്ക് വര അറിവായി മാറുകയായിരുന്നു. ഗാന്ധിജിയുടെ ജന്മവാര്‍ഷമായ 1869 വരകളിലൂടെ ഗാന്ധിജിയായപ്പോള്‍ കുട്ടികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗാന്ധിവേഷത്തില്‍ ജോര്‍ജ് പോള്‍ ആലപ്പുഴയും വേദിയിലെത്തി. മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ പരിസ്ഥിതി സ്‌നേഹികളാക്കി മാറ്റാനും ഒപ്പം സമൂഹത്തില്‍ നന്മ ചെയ്യാന്‍ കഴിവുള്ളവരാക്കാനും സാധിക്കുമെന്നും അഡ്വ. ജിതേഷ്.ജി പറഞ്ഞു.പി.ടി.എ. പ്രസിഡന്റ് അഡ്വ. പി.ഹരി അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുധാ പദ്മകുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് ആര്‍.എല്‍.ഗീത, കലാവിഭാഗം കണ്‍വീനര്‍ റീമ ഷെറീഫ്, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ചിന്തു എന്നിവര്‍ പ്രസംഗിച്ചു.
സി.അനില്‍കുമാര്‍ സ്വാഗതവും വി.ജി.ജയ നന്ദിയും പറഞ്ഞു. സീഡ് ക്ലൂബ് ഉദ്ഘാടനത്തിന്റെ ഭാഗമായി അതിവേഗ കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് ജി.യുടെ വരയരങ്ങും ഇന്‍ഫോടെയിന്‍മെന്റ് ക്വിസ് േപ്രാഗ്രാമും ഉണ്ടായിരുന്നു. കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജിതേഷ് ജിക്കും ഗാന്ധിവേഷത്തിലൂടെ പ്രസിദ്ധനായ ജോര്‍ജ് പോള്‍ ആലപ്പുഴയ്ക്കും സ്‌കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ് ആര്‍.എല്‍.ഗീത സമ്മാനിച്ചു.