തിരുനെല്ലി: വംശനാശം നേരിടുന്ന അങ്ങാടിക്കുരുവികള്‍ക്ക് ഗവ. ആശ്രമം സ്‌കൂളിലെ 'മാതൃഭൂമി' സീഡ് പ്രവര്‍ത്തകര്‍ കൂടൊരുക്കി.സ്‌കൂള്‍ പരിസരത്തെ 15 കൂടുകളിലായി 120 കുരുവികളാണുള്ളത്. മുള കൊണ്ട് കൂടുണ്ടാക്കി സ്ഥാപിക്കുക മാത്രമല്ല കുരുവികള്‍ക്ക് ഭക്ഷണം നല്കുന്നതും സീഡ് പ്രവര്‍ത്തകര്‍ തന്നെ.
പീടിക വരാന്തയിലും മറ്റും കൂടൊരുക്കി തങ്ങിയിരുന്ന കുരുവികള് പുതിയ സാഹചര്യത്തില്‍ താമസിക്കാന്‍ ഇടമില്ലാതെ വഴിയാധാരമാവുകയായിരുന്നു.
ഇവറ്റകളെ സംരക്ഷിക്കാന്‍ കൂടൊരുക്കണമെന്ന പക്ഷിശാസ്ത്രജ്ഞരുടെ അഭിപ്രായമാണ് കുട്ടികള്‍ക്ക് പ്രേരണയായത്.കുരുവികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതല്‍ കൂടുകള്‍ ഉണ്ടാക്കാനാണ് തീരുമാനം.
പ്രധാനാധ്യാപകന്‍ ജേക്കബ് തോമസ്, സീനിയര്‍ സൂപ്രണ്ട് അബ്ദുള്‍ മജീദ്, ജോസഫ്, പി. അശോകന്‍, ബിന്‍ജുഷ, പി.ആര്‍. ഐശ്വര്യ, ബബിത ബാബു എന്നിവര്‍ സംസാരിച്ചു.