വടക്കഞ്ചേരി: പുത്തന്‍ തലമുറയ്ക്ക് കാര്‍ഷികപൈതൃകവഴികള്‍ പരിചയപ്പെടുത്തി മംഗലം ഗാന്ധി സ്മാരക യു.പി. സ്‌കൂള്‍. സീഡ് ക്ലബ് കാര്‍ഷികദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച പഴയകാല കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനത്തിലാണ് മുന്‍തലമുറകളുടെ കാര്‍ഷികരീതികള്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങിയത്. കരി, നുകം, കട്ടവടി, ചവിട്ടുമരം, വട്ടി, മുറം, ഉരല്‍, ഉലക്ക, മഷിക്കൂട് തുടങ്ങി നൂറോളം പഴയകാല കാര്‍ഷികോപകരണങ്ങളാണ് സ്‌കൂളിലെ കാര്‍ഷികക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്.
മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഔഷധഗുണമുള്ള നെല്‍വിത്തുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. മറ്റ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രദര്‍ശനം കാണാനെത്തി.